Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Street

Kozhikode

മ​ലി​നജ​ല ഭീ​ഷ​ണി​യി​ല്‍ ഫു​ഡ് സ്ട്രീ​റ്റ്

കോ​ഴി​ക്കോ​ട്: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ കു​റു​ക്കു​വ​ഴി​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഫു​ഡ് സ്ട്രീ​റ്റ് പ​രി​സ​രം. ക​ച്ച​വ​ട​ക്കാ​രും ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ണ്. വെ​ള്ളം റോ​ഡി​ല്‍ നി​ന്നും ഫു​ഡ് സ്ട്രീ​റ്റി​ലേ​യ്ക്കൊ​ഴു​കി എ​ത്തു​ക​യാ​ണ്.

മ​ഴ​ക​ന​ത്താ​ല്‍ വെ​ള്ള​ക്കെ​ട്ടി​ന​ക​ത്താ​കു​ക​യാ​ണ് ഫു​ഡ് സ്ട്രീ​റ്റ്. മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യാ​ല്‍ ഫു​ഡ് സ്ട്രീ​റ്റ് മു​ഴു​വ​നാ​യി അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും. തോ​രാ​മ​ഴ​യി​ലെ ത​ണു​പ്പ​ക​റ്റാ​ൻ ചൂ​ടു​ചാ​യ​യും ക​ല്ലു​മ്മ​ക്കാ​യ നി​റ​ച്ച​തും ക​ഴി​ക്കാ​നാ​ശി​ച്ച് ബീ​ച്ചി​ലേ​യ്ക്കി​റ​ങ്ങു​മ്പോ​ൾ ഇ​നി ഒ​രി​ക്ക​ല്‍​ക്കൂ​ടി ആ​ലോ​ചി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഭം​ഗി മാ​ത്രം നോ​ക്കി ഫു​ഡ് സ്ട്രീ​റ്റ് ഒ​രു​ക്കി​യ​പ്പോ​ൾ റോ​ഡി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ലാ​താ​യി. മ​ഴ ക​ന​ത്ത​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ഈ ​ഭാ​ഗ​ത്തെ ക​രി​ങ്ക​ല്‍ കെ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് വെ​ള്ളം നേ​രെ ഫു​ഡ് സ്ട്രീ​റ്റ് ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​ക്കി. ഇ​തു​വ​ഴി​യു​ള്ള വെ​ള്ള​വും കെ​ട്ട് ക​വി​ഞ്ഞു​ള്ള വെ​ള്ള​വും ഒ​രു​പോ​ലെ സ്ട്രീ​റ്റി​ലെ​ത്തി.​ ഇ​തോ​ടെ 12 ക​ട​ക​ളാ​ണ് പൂ​ട്ടി​യ​ത്.​

ഫു​ഡ് സ്ട്രീ​റ്റി​ലാ​കെ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും സ​ന്ദ​ർ​ശ​ക​രും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ണ്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.​

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഫു​ഡ് സ്ട്രീ​റ്റി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ ഒ. ​സ​ദാ​ശി​വ​ന്‍ വ്യ​ക്ത​മാ​ക്കി.ഫു​ഡ് സ്ട്രീ​റ്റ് രൂ​പ​ക​ൽ​പ​ന ചെ​യ്ത പി​ഡ​ബ്ല്യു​ഡി​യോ​ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up